Monday, August 31, 2009

ഇത്‌ പൂവാണോ?


നല്ല പൂവ്‌ അല്ലേ? എന്നാത്തിണ്റ്റെ പൂവ്‌ ആണു എന്ന് ചോദിച്ചാല്‍ എനിക്കും അറിയത്തില്ല. ഈവിടെ പാതാമ്പുഴയില്‍ ഒരു വെള്ളച്ചാട്ടം ഉണ്ട്‌, അരുവിക്കച്ചാല്‍. അവിടുന്നാ ഈ പൂവിണ്റ്റെ ഫോട്ടോ ഞാന്‍ എടുത്തത്‌. ഉരുണ്ട്‌ വീണെങ്കില്‍ എന്താ.... സൂപ്പര്‍ ഒരു ഫോട്ടോ കിട്ടിയില്ലേ..... അല്ലാ... നിങ്ങള്‍ക്കു ആര്‍ക്കേലും അറിയവോ ഇത്‌ എന്നാതിണ്റ്റെ പൂവാന്ന്? അരുവിക്കച്ചാല്‍ വെള്ളച്ചാട്ടത്തിണ്റ്റെ ഫോട്ടോ ഞാന്‍ നാളെ ഇടാം.

Saturday, August 29, 2009

കുമിളക്കാഴ്ചകള്‍.....


ചുമ്മാ ക്യാമറ തൂക്കി നടക്കുന്ന സ്വഭാവം ഉള്ളതുകൊണ്ടു എല്ലാം ഫോട്ടോ എടുക്കലാണു എണ്റ്റെ പണി. ഈ ഫോട്ടോ കണ്ടോ... അപ്പ ചെടിയുടെ കറയില്‍ ഉണ്ടാക്കിയ കുമിള ആണു ഇത്‌. സൂക്ഷിച്ചു നോക്കിയാല്‍ അതിനുള്ളില്‍ എന്നേം കാണാം.... എന്നാ എല്ലാം വട്ടുകളാ അല്ലേ?

ഓരോ ഫോട്ടോ വരുന്ന വഴിയേ.....


അങ്ങനെ ഇരുന്നപ്പം ഒരു ഐഡിയ. ബ്ളോഗ്ഗ്‌ തുടങ്ങാം എന്ന്‌. ഫോട്ടോ കണ്ടോ? ഇതു എടുക്കാന്‍ ഞാന്‍എന്തോരം കഷ്ടപ്പെട്ടു എന്നു അറിയാവോ? ധ്രതി വക്കാതേ... പറയാന്നേ.. ...... ആദ്യം ഫോട്ടോ കാണൂ....

ഇത്‌ എണ്റ്റെ അനിയനാ.. എങ്ങന്നെയാ ഫോട്ടോ എടുത്തേന്നു മനസിലായൊ? ആദ്യം തോട്ടില്‍ ഒരു ചെറിയചിറ കെട്ടി ഒഴുക്കു തടഞ്ഞു. എന്നിട്ടു അവനെ വെയിലിനു എതിരായിട്ടു നിര്‍ത്തി. അപ്പോ അവണ്റ്റെ നിഴല്‍വെള്ളത്തില്‍ വന്നു.വെള്ളതിലേക്കു ക്യാമറ പിടിച്ചപ്പോള്‍ വെള്ളവും, അവണ്റ്റെ നിഴലും ആകാശവും കിട്ടി. അപ്പം പിന്നേം ഒരു പ്രശ്നം! എണ്റ്റെ നിഴലും വരുന്നു. അതുകൊണ്ട്‌ ഞാന്‍ അവണ്റ്റെ എതിരേ നിന്നു ഫോട്ടോഎടുത്തു. എന്നിട്ടു ഫോട്ടോയേ തലതിരിച്ചു വച്ചു.

എനിക്കു വട്ടാന്നു തോന്നുന്നുണ്ടോ? ഹാ... അങ്ങനെ പറയാതേ.. ഇങ്ങനെ ഒക്കെ അല്ലേ മഹാരധന്‍മാരായ "പടംപിടിക്കലുകാര്‍' ഒക്കെ ഉണ്ടായത്‌?