skip to main |
skip to sidebar
നിങ്ങളുടെ എല്ലാവരുടേയും നിരന്തരമയ ആവശ്യം പരിഗണിച്ച്, ഇതാ ഒരു പ്രണയ ജോടി കൂടി... ഷ്ശ്ശ്ശ്...... ആരും ഒച്ച വക്കല്ലേ... അവരു അവിടെ ഇരുന്നോട്ടെ... മഴ ഒക്കെ അല്ലേ.....
താഴത്തെ ഫോട്ടോയിലേക്ക് നോക്കൂ. ലൈന്‍ അടിച്ചോണ്ടിരിക്കുന്ന ആ നീറു അറിയുന്നുണ്ടോ... ഈ പാവം വണ്ട് പെടുന്ന പാട്..! പിണങ്ങി പോവുന്ന കാമുകിയെ അനുനയിപ്പിക്കാന്‍ പുള്ളി ഓടുന്ന ഓട്ടം കണ്ടില്ലേ? പാവം.....ഇതു കൊണ്ടാ ഞാന്‍ ഒന്നും ഇതിനു മെനക്കെടാത്തത്... അനുനയിപ്പിക്കാന്‍ അല്ലാട്ടോ.. ലൈന്‍ അടിക്കാന്‍....
പഞ്ചാരയടിക്കാന്‍ നമ്മള് മത്രം അല്ല, നീറും മോശമല്ല. അല്ലേ? ഹാ...... നീറിണ്റ്റെ ഒക്കെ ഒരു യോഗം. അല്ലാതെന്നാ പറയാനാ....... മാക്രോ മോഡില്‍ ഫോട്ടോ എടുക്കുമ്പോള്‍ ചെറുതായി കൈ അനങ്ങിയാല്‍ മതി, ഫോട്ടോ ഔട്ട് അവാന്... ഉറുമ്പിനു ഇതൊന്നും അറിയണ്ട കാര്യം ഇല്ലല്ലോ...
പാമ്പിനു എലിയെ പിടിക്കണം, എനിക്കു പാമ്പിനേം. പാവം വളരെ കഷ്ടപ്പെട്ടാണു അതിനെ വിഴുങ്ങുന്നത് അല്ലേ? അതുകൊണ്ട് എനിക്ക് വലിയ വിഷമം ഒന്നും ഇല്ലാതെ തന്നെ അവനെ തട്ടാന്‍ പറ്റി.